anugrahavision.com

കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ബിജെപിയിലേക്ക്

കൊച്ചി. കോൺഗ്രസിന്റെ തലമുതിർന്ന നേതാവായിരുന്ന കെ കരുണാകരന്റെ മകൾ പത്മജാ വേണുഗോപാൽ ബിജെപിയിൽ ചേരും. നാളെ ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പത്മജയ്ക്ക് മെമ്പർഷിപ്പ് കൈമാറും എന്നാണ് അറിയാൻ കഴിയുന്നത്. ലോക്സഭാ സീറ്റിൽ മത്സരിക്കുന്നവരുടെ പേരുകളിൽ കോൺഗ്രസ് ഒരു തീരുമാനത്തിലെത്താത്ത സാഹചര്യവും നിലവിലെ രാജ്യസഭാ സീറ്റ് ലീഗിന് നൽകാനുള്ള യുഡിഎഫ് തീരുമാനവും ആണ് പത്മജയെ ചൊടിപ്പിച്ചത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. സമൂഹമാധ്യമങ്ങളിൽ ഇത് വലിയ ചർച്ചയാവുകയാണ് നേരത്തെ എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നതും പത്തനംതിട്ട മത്സരിക്കുന്നതും ഏറെ ചർച്ചയായിരുന്നു. അതിന് പിന്നാലെയാണ് പത്മജയുടെ ബിജെപി പ്രവേശനം

Spread the News
0 Comments

No Comment.