ശബരിമല. പാറശാല ദേവസ്വം മേൽശാന്തി എസ് .ഹരീഷ് പോറ്റിയെ ശബരിമല ഉൾക്കഴകമായി (കീഴ്ശാന്തി) തെരെഞ്ഞെടുത്തു. രാവിലെ ഉഷ പൂജയ്ക്ക് ശേഷം സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് എസ്. ഹരീഷ് പോറ്റിയെ ശബരിമല ഉൾകഴകമായി തെരഞ്ഞെടുത്തത്. പുനലൂർ സ്വദേശി ദീക്ഷിത് എന്ന ആൺകുട്ടിയാണ് നറുക്കെടുപ്പ് നടത്തിയത്.