anugrahavision.com

അനുഗ്രഹീതരായ മാതാപിതാക്കളുടെ ചിത്രം കണ്ട് കണ്ണ് നിറഞ്ഞ് എം എ യൂസഫലി

കൊച്ചി. ആലുവ പിസി കുഞ്ഞുമോൻ ആർട്ട് ഗ്യാലറിയിലെ ചിത്രകാരൻ ജാവൻ ചാക്കോ എം എ യൂസഫലിയെ കാണാൻ എത്തിയത് മായാ പ്രപഞ്ചം എന്ന സ്പടിക ചിത്രവുമായാണ്. തന്റെ മാതാപിതാക്കളെ ആലേഖനം ചെയ്ത സ്പടിക ചിത്രം കണ്ട് എം എ യൂസഫലി അക്ഷരാർത്ഥത്തിൽ വികാരാധീതനായി. എന്താണീ മായ പ്രപഞ്ചത്തിന്റെ പ്രത്യേകത എന്ന് യൂസഫലി ജാവൻ ചാക്കോയോട് ആരാഞ്ഞു പ്രപഞ്ചം ആരാധിക്കുന്ന എം എ യൂസഫലിക്ക് ജന്മം കൊടുത്ത മാതാപിതാക്കളുടെ ചിത്രമാണ് എന്നും അതിന് അർഹമായ പേര് മായാ പ്രപഞ്ചം എന്നാണെന്നും ജാവന്‍ ചാക്കോ അറിയിച്ചു. 2000 വർഷം പഴക്കമുള്ള കളിമൺ പാത്രത്തിലും യൂസഫലിയുടെ മാതാപിതാക്കളെ ആലേഖനം ചെയ്ത ചിത്രവും ജാവന്‍ ചാക്കോ യൂസഫലിക്ക് കൈമാറി. മലയാള സിനിമയിലെ പി കെ റോസി മുതൽ ഈയടുത്ത് അന്തരിച്ച മാമുക്കോയ ഇന്നസെന്റ് വരെയുള്ള 50ലധികം ചലച്ചിത്രകാരൻമാർക്ക് ആദരവ് സമർപ്പിക്കുന്ന സ്പടിക ചിത്രത്തിന്റെ പണിപ്പുരയിലാണ് ജാവൻ ചാക്കോ

Spread the News
0 Comments

No Comment.