വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. പ്രധാനാധ്യാപകൻ എം. ശശികുമാർ പതാക ഉയർത്തിയതോടെ ആരംഭിച്ച ഔപചാരിക പരിപാടികൾക്ക് വി. വിദ്യ സ്വാഗതം ആശംസിച്ചു. ഹെഡ്മാസ്റ്റർ ശശികുമാറിന്റെ അധ്യക്ഷതയിൽ പി ടി എ പ്രസിഡണ്ട് കെ. ഷിജി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പ്രധാനാധ്യാപകൻ സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും എസ്. അഖില നന്ദി അറിയിക്കുകയും ചെയ്തു.

തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികൾക്കും സ്കൂൾ ഓഡിറ്റോറിയം വേദിയായി. എൻ.കെ നിയ കൃഷ്ണ,കെ.എ അരുണിമ, കെ. ആര്യ, പി.ആർ ദീഷ, കെ.ജിഷ്ണ, എം. അനന്യ, സി. നന്ദന കൃഷ്ണ,കെ. സംവൃത സുനിൽ, കെ. വിസ്മയ എന്നിവരുടെ നേതൃത്വത്തിൽ നൃത്തവും ഒൻപതാം ക്ലാസ്സ് വിദ്യാർഥികളായ എം.ആര്യ, കെ.എ അരുണിമ, എൻ.കെ നിയകൃഷ്ണ എന്നിവർ ദേശഭക്തി ഗാനവും അവതരിപ്പിച്ചു.ടി.എസ് സഞ്ജീവ്, പി.ഹർഷ എന്നിവരുടെ സ്വാതന്ത്ര്യ ദിന പ്രസംഗവും ഉണ്ടായിരുന്നു.പങ്കെടുത്തവർക്കുള്ള മധുര വിതരണത്തോടുകൂടിയാണ് പരിപാടികൾ അവസാനിപ്പിച്ചത്.

1 thought on “വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.”
https://shorturl.fm/lY7h0