ചെർപ്പുളശ്ശേരി. ചളവറയിൽ പിതാവ് വെട്ടേറ്റ് മരിച്ച സംഭവത്തിൽ ഒപ്പം താമസിക്കുന്ന ഇളയ മകനെ പോലീസ് അറസ്റ്റ് ചെയ്തു. ചളവറ ഹയർസെക്കൻഡറി സ്കൂളിന് സമീപത്തെ ചിറയിൽ കോളനിയിൽ കറുപ്പൻ 76 ആണ് വെട്ടേറ്റുമരിച്ചത്. മകൻ സുഭാഷ് 36 ആണ് അറസ്റ്റിലായത്. മണ്ണാർക്കാട് ഡി വൈ എസ് പി ടി.എസ്. സിനോജിന്റെയും ചെർപ്പുളശ്ശേരി പോലീസ് ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫയുടെയും നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഒറ്റപ്പാലം ഒന്നാം ക്ലാസ് മജിസ്റേറ്റ് കോടതിയിൽ ഹാജരാക്കിയ സുഭാഷിനെ റിമാൻഡ് ചെയ്തു.
വീട്ടിൽ കറുപ്പനും ഭാര്യ അമ്മുക്കുട്ടിയും തമ്മിലുണ്ടായ വഴക്കിനിടെ സുഭാഷ് മഴുവെടുത്ത് കറുപ്പന്റെ കഴുത്തിൽ വെട്ടുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. അച്ഛനും മകനും മദ്യലഹരിയിലായിരുന്നു. മഴുകൊണ്ട് കഴുത്തിനേറ്റ മുറിവാണ് മരണകാരണം എന്ന് പോലീസ് പറഞ്ഞു. ഡോഗ് സ്കോഡും, വിരൽ അടയാള വിദഗ്ധരും, സയന്റിഫിക് ഉദ്യോഗസ്ഥരും ബുധനാഴ്ച രാവിലെ ചളവറയിലെ വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു കൊലയ്ക്ക് ഉപയോഗിച്ച മഴു വീടിന്റെ പരിസരത്തുനിന്ന് പോലീസ് കണ്ടെടുത്തു
No Comment.