ചെർപ്പുളശ്ശേരി സർക്കാർ ഹൈസ്കൂൾ മൈതാനത്ത് നിർമിക്കുന്ന സ്റ്റേഡിയത്തിനായി നഗരസഭ തയ്യാറാക്കിയ ഡി പി ആർ കൈമാറി
ക്രിക്കറ്റ് പരിശീലന സൗകര്യം.ലെവൻസ് ഫുട്ബോൾ കോർട്ട്.ബാഡ്മിന്റൺ കോർട്ട്. വോളി ബോൾ കോർട്ട്. ഖോ ഖോ കോർട്ട്.100 മീറ്റർ സിന്ദറ്റിക് കോർട്ട് എന്നിവ അടങ്ങുന്ന രൂപ രേഖയാണ് കൈമാറിയത്
നഗരസഭ ചെയർമാൻ പി രാമചന്ദ്രന്റെ അധ്യക്ഷതയിൽ പി മമ്മിക്കുട്ടി എം എൽ എ ഉദ്‌ഘാടനം ചെയ്തു. നഗരസഭ വൈ ചെയർപേഴ്സൺ സി കമലം സ്വാഗതം പറഞ്ഞ ചടങ്ങിൽ വിദ്യാഭ്യാസ കല കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി ടി സാദിഖ് ഹുസൈൻ. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി പി ഷമീജ്. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ടി പ്രമീള ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സഫ്ന കൗൺസിലർ ടി കെ സലാം കെ എം ഇ സ്ഹാക് ആസൂത്രണ സമിതി അംഗം ബാലകൃഷ്ണൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു നഗരസഭ സെക്രെട്ടറി വി ടി പ്രിയ നന്ദി അറിയിച്ചു
No Comment.