anugrahavision.com

വോട്ട് കള്ളൻമാരിൽ നിന്ന് ജനാധിപത്യം വീണ്ടെടുക്കുക; എസ് ഡി പി ഐ ആസാദി സ്ക്വയർ വെള്ളിയാഴ്ച ആഗസ്ത് 15ന് ചെർപ്പുളശ്ശേരിയിൽ

ചെർപ്പുളശ്ശേരി: “വോട്ട് കള്ളൻമാരിൽ നിന്ന് ജനാധിപത്യം വീണ്ടെടുക്കുക; സ്വാതന്ത്ര്യം ജന്മാവകാശമാണ് ” എന്ന സന്ദേശമുയർത്തി എസ് ഡി പി ഐ സംസ്ഥാന കമ്മറ്റി ക്യാമ്പയിനിൻ്റെ ഭാഗമായി ആഗസ്ത് 15 സ്വാതന്ത്ര്യദിനത്തിൽ ഷൊർണൂർ മണ്ഡലം കമ്മറ്റി വെള്ളിയാഴ്ച ( നാളെ) ചെർപ്പുളശ്ശേരിയിൽ ആസാദി സ്ക്വയർ സംഘടിപ്പിക്കും.

വൈകുന്നേരം 4.30ന്ന് ബസ് സ്റ്റാൻ്റ് പരിസരത്ത് സംഘടിപ്പിക്കുന്ന പരിപാടി മുഹമ്മദ്‌ റാഷിദ്‌ ചെങ്ങന്നൂർ ഉത്ഘാടനം ചെയ്യും.

എല്ലാ വർഷവും സ്വാതന്ത്ര്യ ദിനത്തിൽ എസ് ഡി പി ഐ സംസ്ഥാന മൊട്ടുക്കും ആസാദി സ്ക്വയർ നടത്തി വരുന്നുണ്ട് . ഇത്തവണ സംസ്ഥാനത്ത് മുന്നൂറിലധികം കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ ബ്രാഞ്ച്, പഞ്ചായത്ത് തലങ്ങളിൽ പതാക ഉയർത്തലും മധുര വിതരണവും സേവന പ്രവർത്തനങ്ങളും നടത്തും. മത രാഷട്രീയ സാമൂഹിക നേതാക്കളും സംബന്ധിക്കും. ജില്ലാ സെക്രട്ടറി മജീദ് ഷൊർണൂർ ആശംസ അർപ്പിച്ച് സംസാരിക്കും.മണ്ഡലം പ്രസിഡണ്ട് മുസ്ഥഫ കുളപ്പുള്ളി അധ്യക്ഷത വഹിക്കു. മണ്ഡലം സെക്രട്ടറി റഹിം വീട്ടിക്കാട് സ്വാഗതവും, മണ്ഡലം വൈ .പ്രസിഡണ്ട് ഫൈസൽ ഷൊർണൂർ നന്ദിയും പറയും.

Spread the News

Leave a Comment