ചെർപ്പുളശ്ശേരി. വർദ്ധക്യത്തിന്റെ ഏകാന്തത അകറ്റുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭയിൽ പകൽ വീട് വയോജന സൗഹൃദ കേന്ദ്രം ആരംഭിച്ചിട്ടുള്ളത്.
നഗരസഭയുടെ തനത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കേന്ദ്രം ബുധനാഴ്ച നഗരസഭ ചെയർമാൻ പി രാമചന്ദ്രന്റെ അധ്യക്ഷതയിൽ പി മമ്മിക്കുട്ടി എം എൽ എ ഉദ്‌ഘാടനം ചെയ്തു. നഗരസഭ വൈ ചെയർപേഴ്സൺ സി കമലം സ്വാഗതം പറഞ്ഞ ചടങ്ങിൽ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി പി ഷമീജ്. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ടി പ്രമീള ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സഫ്ന കൗൺസിലർ ടി കെ സലാം കെ എം ഇ സ്ഹാക് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു മെമ്പർ സെക്രെട്ടറി റെജി തോമസ് റിപ്പോർട്ട് അവതരിച്ചു നഗരസഭ സെക്രെട്ടറി വി ടി പ്രിയ നന്ദി അറിയിച്ചു
No Comment.