കൊച്ചി. സിനിമ നിർമ്മാതാക്കളുടെ പോര് മുറുകുന്നു. സാന്ദ്ര തോമസിനെതിരെ ലിസ്റ്റിംഗ് സ്റ്റീഫൻ നൽകിയ മാനനഷ്ട കേസ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഫയലിൽ സ്വീകരിച്ചു. സാന്ദ്ര തോമസ് 2 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ലിസ്റ്റിൻ സ്റ്റീഫന്റെ പരാതി. പ്രൊഡ്യൂസർ അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് സാന്ദ്ര തോമസ് നാമനിർദ്ദേശപത്രിക സമർപ്പിച്ചിരുന്നു. എന്നാൽ മൂന്ന് സിനിമ ചെയ്ത നിർമ്മാതാക്കൾക്കു മാത്രമേ ഇലക്ഷനിൽ മത്സരിക്കാൻ പാടുള്ളൂ എന്ന് മാനദണ്ഡത്തിന്റെ പേരിലാണ് സാന്ദ്രയുടെ പത്രിക തള്ളിയത്. ഇതിന്റെ പ്രതിഷേധത്തിലാണ് സാന്ദ്ര തോമസ് നിർമ്മാതാക്കളെ കുറിച്ച് അനാവശ്യമായ പരാമർശങ്ങൾ ഉന്നയിച്ചത്. സാന്ദ്ര തോമസിനെതിരെ മറ്റൊരു അപകീർത്തി കേസിൽ സമൻസ് അയച്ചിട്ടുണ്ട്.
അഡ്വക്കേറ്റ് മുഹമ്മദ് സിയാദ് വഴിയാണ് ലിസ്റ്റിൻ സ്റ്റീഫൻ കോടതിയെ സമീപിച്ചത്.