തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്ന പുരയിൽ തീപിടിച്ച് നിരവധി തൊഴിലാളികൾക്ക് പൊള്ളലേറ്റു. തൃശ്ശൂർ പൂരത്തിനോട് അനുബന്ധിച്ച് തിരുവമ്പാടി വിഭാഗത്തിന് വെടിമരുന്നുകൾ ഒരുക്കുന്ന വെടിപ്പുരക്കാണ് തീ പിടിച്ചത്. ഗുരുതരമായി പൊള്ളൽ ഏറ്റവരും ഉണ്ടെന്നാണ് പ്രാഥമിക നിയമനം. പ്രദേശത്താകെ പുക പറഞ്ഞിട്ടുണ്ട്. ഫയർഫോഴ്സും പോലീസും നാട്ടുകാരും സ്ഥലത്തെത്തിയിട്ടുണ്ട്.