anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ജനാർദ്ദനൻ നെടുങ്ങാടി സ്മാരക പുരസ്കാരം മഞ്ഞളൂർ സുരേന്ദ്രന്

ചെർപ്പുളശ്ശേരി. സോപാന സംഗീതജ്ഞൻ . ഗുരുവായൂർ ജനാർദ്ദനൻ നെടുങ്ങാടിയുടെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ ജന്മനാടായ നെല്ലായയിലെ പുലാക്കാട് ഭഗവതി ക്ഷേത്രം ഏർപ്പെടുത്തിയ ജനാർദ്ദനൻ നെടുങ്ങാടി ആശാൻ സ്മാരക പുരസ്ക്കാരത്തിന് ഈ വർഷം സംഗീതവിദ്വാൻ  മഞ്ഞളൂർ സുരേന്ദ്രൻ അർഹനായി . അര നൂറ്റാണ്ടിലേറെ കാലമായി നിരവധി ശിഷ്യർക്ക് കർണ്ണാടക സംഗീതവും അഷ്ടപദിയും പകർന്നു നൽകിയ സംഗീതാദ്ധ്യാപകനാണ് മഞ്ഞളൂർ സുരേന്ദ്രൻ . പുലാമന്തോൾ ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് സംഗീതാദ്ധ്യാപകനായി വിരമിച്ച അദ്ദേഹം കൊപ്പം സ്വദേശിയാണ്. നെല്ലായ മോളൂർ മഠം കുടുബാംഗമായ ജനാർദ്ദനൻ നെടുങ്ങാടിയുടെ സ്മരണ നിലനിർത്തുന്നതിനായി അദ്ദേഹത്തിന്റെ പ്രധാന ശിഷ്യയും സോപാന സംഗീതജ്ഞയുമായ ഗിരിജ ബാലകൃഷ്ണനും നെടുങ്ങാടി ആശാന്റെ പുത്രൻ  ഉണ്ണികൃഷ്ണനും ചേർന്നാണ് എല്ലാ വർഷവും അവാർഡ് തുകയായ പതിനായിരത്തി ഒന്ന് രൂപ നൽകി വരുന്നത്…. പ്രതിഷ്ഠാദിനമായ ഏപ്രിൽ 23 ന് രാവിലെ 10 മണിക്ക് ചേരുന്ന ചടങ്ങിൽ വെച്ച് പുരസ്കാരം സമ്മാനിക്കും.

Spread the News

Leave a Comment