anugrahavision.com

കുരുത്തിക്കോട് പാലം പൂര്‍ത്തീകരണത്തിലേക്ക്*

പാലക്കാട്. തരൂര്‍ നിയോജകമണ്ഡലത്തിലെ കുരുത്തിക്കോട് പാലത്തിന്റെ പുനര്‍നിര്‍മാണം പുരോഗമിക്കുന്നു. പുതുക്കോട് – കാവശ്ശേരി- തരൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളെയും തരൂര്‍പള്ളി തോണിക്കടവ് റോഡില്‍ കഴനി-പഴമ്പാലക്കോട്, വാഴക്കോട്-ആലത്തൂര്‍ എന്നീ റോഡുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാലമാണിത്.
2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തി ഒന്‍പത് കോടി രൂപ വകയിരുത്തിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. കോഴിക്കോട് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് പാലത്തിന്റെ നിര്‍മ്മാണച്ചുമതല.
108 മീറ്റര്‍ നീളമാണ് പാലത്തിനുള്ളത്. പ്രീ-സ്ട്രെസിങ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഗര്‍ഡറുകളാണ് പാലത്തിന്റെ പ്രധാന സവിശേഷത. 7.50 മീറ്റര്‍ നീളത്തില്‍ കാര്യേജ് വേയും 1.50 മീറ്റര്‍ വീതിയില്‍ കൈവരിയോടു കൂടിയ നടപ്പാതയും പാലത്തിനുണ്ടാകും. പാലത്തിന്റെ ഇരുവശത്തും 100 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡുകളും നിര്‍മ്മിക്കും. കുരുത്തിക്കോട് പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ ഈ പ്രദേശത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുകയും യാത്രാസൗകര്യം മെച്ചപ്പെടുകയും ചെയ്യും.

Spread the News

1 thought on “കുരുത്തിക്കോട് പാലം പൂര്‍ത്തീകരണത്തിലേക്ക്*”

Leave a Comment