ചെറുപ്പുളശ്ശേരി. പെട്ടെന്ന് ഒരു നോക്ക് കാണുമ്പോൾ പച്ച പാടം എന്ന് തോന്നുന്ന ഇത് പക്ഷേ താമരക്കുളം ആണ്. ഒരുകാലത്ത് ചെർപ്പുളശ്ശേരി ടൗണിൽ ഉള്ളവർ കുളിക്കാൻ എത്തിയിരുന്ന താമരക്കുളം. ഒന്ന് രണ്ടു പ്രാവശ്യം ചില സന്നദ്ധ സംഘടനകൾ ഈ കുളം നന്നാക്കിയെങ്കിലും വീണ്ടും പുല്ലും കാടും പിടിച്ച് ഇപ്പോൾ വളരെ ശോചനീയ അവസ്ഥയിലാണ്. മാത്രമല്ല പാടമാണ് എന്ന് കരുതി ആരെങ്കിലും അതിലെ നടന്നു പോയാൽ ആഴക്കുളത്തിലേക്ക് ആണ്ടുപോകാനും കാരണമാകും. കുളം സംരക്ഷിച്ച് നാലു പുറവും ഭിത്തി കെട്ടി സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ പ്രാദേശിക ഭരണകൂടങ്ങൾ ഇന്നുവരെയും ഈ കുളം തിരിഞ്ഞു നോക്കിയിട്ടില്ല എന്നതാണ് സത്യം.