തിരുവനന്തപുരം. ടൂറിസം വകുപ്പ് നടത്തുന്ന ഓണാഘോഷം-2025 ന്റെ ഭാഗമായി സെപ്റ്റംബര്‍ മൂന്നിന് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികള്‍ക്ക് യഥാക്രമം 20,000, 15,000, 10,000 രൂപ ക്യാഷ് പ്രൈസും നല്‍കും. മികച്ച രീതിയില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും പ്രോത്സാഹന സമ്മാനമായി 3,000 രൂപ വീതം നല്‍കുന്നതാണ്.
കലാസാംസ്‌കാരിക സംഘടനകള്‍, വായനശാലകള്‍, ക്ലബ്ബുകള്‍, റസിഡന്റ് അസോസിയേഷനുകള്‍, വിദ്യാലയങ്ങള്‍, കലാലയങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍, ഇതര സര്‍ക്കാര്‍ റിക്രിയേഷന്‍ ക്ലബ്ബുകള്‍ തുടങ്ങിയ സംഘടനകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്.
താത്പര്യമുള്ളവര്‍ ആഗസ്റ്റ് 28ന് മുമ്പായി മ്യൂസിയത്തിന് എതിര്‍വശത്തുള്ള ടൂറിസം വകുപ്പ് ഡയറക്ടറേറ്റില്‍ നേരിട്ടോ, ടെലഫോണ്‍ മുഖേനയോ പേര് രജിസ്റ്റര്‍ ചെയ്യേതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9846577428, 9188262461.