വാണിയംകുളം . ബാലാവകാശ കമ്മീഷൻ ഏർപ്പെടുത്തുന്ന കുട്ടികളുടെ രക്ഷയ്ക്ക് മുൻഗണന നൽകി അവരുടെ ശബ്ദത്തിനും അഭിരുചികൾക്കും പ്രാധാന്യം നൽകി, അവരുടെ കഥ പറച്ചിലും ചർച്ചകളുമായി.. റേഡിയോ നെല്ലിക്കയുടെ സ്‌ക്കൂൾ തല ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് പി.സതീഷ് കുമാർ നിർവഹിച്ചു. സ്ക്കൂൾ ഓഡിറ്റോയത്തിൽ നടന്ന ചടങ്ങിൽ ഹെഡ് മാസ്റ്റർ സി. കലാധരൻ അധ്യക്ഷത വഹിച്ചു. കുട്ടികളിലെ മാനസിക സംഘർഷം, ലഹരി, സൈബർ ഇടത്തിലെ ചതികുഴികൾ, ആത്മഹത്യ, സാമൂഹ്യ മാധ്യമ അടിമത്തം തുടങ്ങിയ വിഷയങ്ങൾ റേഡിയോ നെല്ലിക്കയിലൂടെ ചർച്ച ചെയ്യാനും അറിവ് നേടാനും വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമാകുമെന്ന് ഹെഡ് മാസ്റ്റർ പറഞ്ഞു. 
ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി പി. മഞ്ജുള, സാജിദ.പി, സുജ. പി, എൻ. ഷാജി, പി.വത്സല, രാഗില.പി, കെ.എം. ശ്രീജ തുടങ്ങിയവർ പ്രസംഗിച്ചു. ഉച്ചത്തെ ഇടവേളയിൽ 15 മിനുട്ട് നേരം റേഡിയോ നെല്ലിക്കയുടെ സംപ്രക്ഷേപണം സ്ക്കൂളിൽ ഉണ്ടായിരിക്കുമെന്ന് ഹെഡ് മാസ്റ്റർ അറിയിച്ചു.