കൊച്ചി. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനും വാഗ്മിയും ചിന്തകനുമായ സാനു മാഷിന് വിട നൽകി സാംസ്കാരിക കേരളം.
മലയാള സാഹിത്യ സാംസ്കാരിക ലോകത്തെ നിറസാന്നിധ്യമായിരുന്ന പ്രൊഫ എം. കെ സാനു ശനിയാഴ്ച വൈകുന്നേരം 5:35 നാണ് വിട പറഞ്ഞത്. 97 വയസ്സായിരുന്നു. വീട്ടിൽ വീണ് പരിക്കേറ്റ് അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എഴുത്തുകാരൻ, ചിന്തകൻ, വാഗ്മി, അധ്യാപകൻ, സാമൂഹിക പ്രവർത്തകൻ എന്നെ നിലയിൽ പ്രവർത്തിച്ച അദ്ദേഹം നിയമസഭയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ ആദരാഞ്ജലികൾ അർപ്പിച്ചു*
സാനു മാഷിന് മുഖ്യമന്ത്രി പിണറായി വിജയൻ ആദരാഞ്ജലിക അർപ്പിച്ചു. ഞായറാഴ്ച രാവിലെ 11 30 തോടുകൂടി എറണാകുളം ടൗൺഹാളിൽ നേരിട്ട് എത്തിയാണ് മുഖ്യമന്ത്രി അന്ത്യമോപചാരം അർപ്പിച്ചത്. കുടുംബാംഗങ്ങളെ സാന്ത്വനിപ്പിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
ദുഃഖ സാന്ദ്രമായി ‘സന്ധ്യ’യുടെ മുറ്റം*
ജനങ്ങളുടെ പ്രശ്നങ്ങളിൽ അവർക്കൊപ്പം പോരാടാൻ മുന്നിട്ടിറങ്ങി നിന്നിരുന്ന സാനു മാഷിനെ അവസാനമായി കാണാൻ നിരവധി പേരാണ് കാരക്കാമുറി റോഡിലെ മാഷിന്റെ വീടായ സന്ധ്യയിലേക്ക് എത്തിയത്. ശനിയാഴ്ച വൈകിട്ട് അമൃത ഹോസ്പിറ്റലിലെ പൊതുദർശത്തിനുശേഷം ഞായറാഴ്ച രാവിലെ 8 30 നോട് കൂടിയാണ് സാനു മാഷിന്റെ മൃതദേഹം വീട്ടിലേക്ക് എത്തിച്ചത്. തലമുറകളുടെ അധ്യാപകനെ അവസാനമായി ഒരു നോക്കു കാണാൻ ശിഷ്യരും, ബന്ധുക്കളും, അയൽവാസികളും, രാഷ്ട്രീയ സാംസ്കാരിക പ്രമുഖരും അടക്കം നൂറുകണക്കിന് ആളുകളാണ് എത്തിയത്.
ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, മുൻ എം എൽ എ സ്വരാജ് തുടങ്ങിയവർ ഇവിടെയെത്തി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.
ആദരാഞ്ജലികൾ അർപ്പിച്ച് പ്രമുഖർ*
നിരവധി തവണ സാനു മാഷിന്റെ വാക്ചാ തുര്യത്തിനു സാക്ഷ്യം വഹിച്ച എറണാകുളം ടൗൺ ഹാളിലേക്ക് നിരവധി പേരാണ് അന്ത്യോപചാരമാർപ്പിക്കാൻ എത്തിയത്. ഭൗതികശരീരം 10.30 യോടെയാണ് പൊതുദർശനത്തിനായി ടൗൺ ഹാളിൽ എത്തിച്ചത്.
മന്ത്രിമാരായ എം. ബി രാജേഷ്, പി. രാജീവ്, കെ. രാജൻ, ആർ. ബിന്ദു, വി. എൻ വാസവൻ, പി. പ്രസാദ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എം. പിമാരായ ഹൈബി ഈഡൻ, കെ.സി വേണുഗോപാൽ, ബെന്നി ബെഹന്നാൻ, ജെബി മേത്തർ, എം എൽ എ മാരായ കെ. ജെ മാക്സി, കെ.എൻ ഉണ്ണികൃഷ്ണൻ, അൻവർ സാദത്ത്, റോജി എം ജോൺ, ഉമാ തോമസ്, കെ. ബാബു, ടി. ജെ വിനോദ്, പി പി ചിത്തരഞ്ജൻ, ചാണ്ടി ഉമ്മൻ, മേയർ അഡ്വ. എം അനിൽകുമാർ, മുൻ ലോക്സഭാംഗങ്ങളായ സെബാസ്റ്റ്യൻ പോൾ, എ എം ആരിഫ്, മുൻ മന്ത്രിമാരായ ജോസ് തെറ്റയിൽ, എസ് ശർമ്മ, ഡൊമിനിക്ക് പ്രസൻ്റേഷൻ, വി എം സുധീരൻ, പ്രൊ. കെ വി തോമസ് , കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ, ഡി സി പി അശ്വതി ജിജി, ഗോവ മുൻ ഗവർണർ പി എസ് ശ്രീധര പിള്ള, ജസ്റ്റിസ് ഷംസുദീൻ, ഗോകുലം ഗോപാലൻ, ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, അസിസ്റ്റൻ്റ് കളക്ടർ പാർവതി ഗോപകുമാർ, രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിൽ നിന്ന് എം എ ബേബി, എം.വി ഗോവിന്ദൻ, എസ്. സതീഷ്, തനുജ എസ് ഭട്ടതിരി, സുനിൽ പി ഇളയിടം, കെ ആർ മീര, സിനിമാതാരങ്ങളായ സിദ്ദിഖ്, ദേവൻ, രഞ്ജി പണിക്കർ, നവ്യ നായർ, ഇർഷാദ് അലി, കൈലാഷ്, അശ്വതി ശ്രീകാന്ത്, മതമേലധ്യക്ഷന്മാർ എന്നിവർ ഉൾപ്പെടെ അന്തിമോപചാരം അർപ്പിച്ചു.
പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ വിട*
സംസ്ഥാന സർക്കാരിന്റെ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്ക്കാര ചടങ്ങുകൾ. എറണാകുളം ടൗൺ ഹാളിലെ പൊതുദർശനത്തിനു ശേഷം വൈകിട്ട് നാലേകാലോടെയാണ് മൃതദേഹം കൊച്ചി രവിപുരം ശ്മശാനത്തിൽ എത്തിച്ചത്. തുടർന്ന് പോലീസിന്റെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഓണർ നൽകി. തുടർന്ന് ഭൗതിക ദേഹം ചിതയിലേക്ക് വെച്ചതോടെ മലയാളത്തിന്റെ പ്രിയപ്പെട്ട ഗുരുനാഥൻ എന്നെന്നും ഓർമ്മകൾ ശേഷിപ്പിച്ചു മറഞ്ഞുപോയി.
മന്ത്രിമാരായ പി. രാജീവ്, പി. പ്രസാദ് ആർ.ബിന്ദു, എം.എൽ.എമാരായ ടി.ജെ വിനോദ്, കെ.എൻ ഉണ്ണികൃഷ്ണൻ, കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻ പിള്ള, സംസ്ഥാന യുവജന ക്ഷേമ ബോർഡ് മുൻ വൈസ് ചെയർമാൻ എസ്.സതീഷ്, സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി തോമസ്, എം.എ ബേബി, എം.വി ഗോവിന്ദൻ, കുടുംബാംഗങ്ങൾ, മറ്റ് രാഷ്രീയ- സാമൂഹ്യ- സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
1 thought on “സാനുമാഷിന് സാംസ്കാരിക കേരളത്തിന്റെ യാത്രാമൊഴി*”
https://shorturl.fm/UvYq0