വാണിയംകുളം ടി.ആർ.കെ. സ്കൂളിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന സ്ക്കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു. കലോത്സവം സിനിമ., സീരിയൽ താരം വിഷ്ണു ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡണ്ട് സതീഷ് കുമാർ. അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ വി. ഫിറോസ്,കെ.പ്രമോദ്, പി.കെ. മഞ്ജുള എന്നിവർ പ്രസംഗിച്ചു. മൂന്നു വേദികളികളായിട്ടാണ് രണ്ടു ദിവസങ്ങളിൽ മത്സരം സംഘടിപ്പിച്ചിട്ടുള്ളത്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപുടി, തിരുവാതിരകളി, മലയാളം, ഇംഗ്ലീഷ്, കവിതാലാപനം, നാടകം, തുടങ്ങിയ മത്സരയിനങ്ങൾ ഇന്ന് വിവിധ വേദികളിൽ അരങ്ങേറും. നാളെ സമാപന സമ്മേളനവും സർട്ടിഫിക്കറ്റ് വിതരണവും പ്രധാന അധ്യാപകൻ സി. കലാധരൻ ഉത്ഘാടനം ചെയ്യും.
2 thoughts on “സ്ക്കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു.”
https://shorturl.fm/T0n75
https://shorturl.fm/lQiiK