തിരുവനന്തപുരം. 25 കോടി രൂപ ഒന്നാം സമ്മാനമായി ഓണം ബമ്പർ ഭാഗ്യക്കുറി പുറത്തിറങ്ങി. ധനമന്ത്രി കെ എൻ ബാലഗോപാലന്റെ ചേമ്പറിൽ വച്ചായിരുന്നു ഓണം ബമ്പർ ഭാഗ്യക്കുറിയുടെ ടിക്കറ്റ് പ്രകാശനം നടത്തിയത്. 125 കോടി രൂപ സമ്മാനമായി ഇത്തവണ കൊടുക്കാൻ കഴിയുമെന്ന് കെ എൻ ബാലഗോപാൽ പറഞ്ഞു. 500 രൂപയാണ് ടിക്കറ്റ് വില. കഴിഞ്ഞവർഷം ഓണം ബമ്പർ ടിക്കറ്റ് 75 ലക്ഷമാണ് വിറ്റഴിഞ്ഞത് ഇത്തവണയും 75 ലക്ഷം ടിക്കറ്റുകൾ വിറ്റഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും കേരളത്തിലെ എല്ലാ ഏജന്റ് മാരും ഇതിനായി പരിശ്രമിക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും ധനമന്ത്രി പറഞ്ഞു. ലോട്ടറി കടകളെല്ലാം തന്നെ മികച്ച രീതിയിൽ അലങ്കരിക്കുകയും ആളുകളെ ആകർഷിക്കുന്ന വിധം ലോട്ടറി ടിക്കറ്റുകൾ വിൽക്കാനാകുമെന്ന് പ്രതീക്ഷിക്കുന്ന തായും പ്രകാശന ചടങ്ങിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ അറിയിച്ചു.