സ്വകാര്യ ആശുപത്രി മേഖലയിലെ ജീവനക്കാരുടെ മിനിമം വേതന പരിഷ്‌കരവുമായി ബന്ധപ്പെട്ടുള്ള തിരുവനന്തപുരം ജില്ലയിലെ തെളിവെടുപ്പ് യോഗം നടത്തി.. ചെയർമാൻ കൂടിയായ ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യന്റെ അധ്യക്ഷതയിൽ പട്ടത്തെ ജില്ലാ പഞ്ചായത്ത് ഇ എം എസ് ഹാളിൽ ചേർന്ന പ്രത്യേക മിനിമം വേതന കമ്മറ്റിയുടെ തെളിവെടുപ്പ് യോഗത്തിൽ. ജില്ലയിലെ ആശുപത്രി മേഖലയുമായി ബന്ധപ്പെട്ട തൊഴിലാളികൾ, തൊഴിലുടമകൾ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. മിനിമം വേതന തെളിവെടുപ്പ് കമ്മിറ്റി അംഗങ്ങൾ ഡെപ്യൂട്ടി ലേബർ കമ്മീഷണർ കെ സിന്ധു, ജില്ലാ ലേബർ ഓഫീസർ രജിത, അസിസ്റ്റന്റ് ലേബർ ഓഫീസർമാർ എന്നിവർ പങ്കെടുത്തു
No Comment.