anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

വ്യാപാരികളുടെ ആശങ്കകൾ പരിഹരിക്കണം.. നഗരസഭയ്ക്ക് നിവേദനം നൽകി

ചെർപ്പുളശ്ശേരി. ബസ്റ്റാന്റിന്റെ മാറ്റത്തോട് അനുബന്ധിച്ച് കച്ചവടം കുറഞ്ഞ സാഹചര്യത്തിൽ വ്യാപാരികളുടെ ആവശ്യങ്ങൾ പരിഹരിക്കണം എന്ന് വ്യാപാരികൾ നഗരസഭയ്ക്ക് നിവേദനം നൽകി. കുറച്ചു ബസ്സുകൾ എങ്കിലും പഴയ ബസ്റ്റാൻഡ് പരിസരത്ത് വന്ന് തിരിച്ചു പോകണം എന്നാണ് വ്യാപാരികളുടെ ആവശ്യം. വൻതുക വാടക കൊടുത്ത് കച്ചവടം ചെയ്യുന്ന വ്യാപാരികൾ കച്ചവടം കുറഞ്ഞത് മൂലം ദുരിതത്തിൽ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് നഗരസഭയ്ക്ക് നിവേദനം നൽകിയത്. പ്രശ്നങ്ങൾ പഠിച്ച ശേഷം വ്യാപാരികൾക്ക് അനുകൂലമായ നടപടി ഉണ്ടാകും എന്നാണ് നഗരസഭ ചെയർപേഴ്സൺ വ്യാപാരികളെ അറിയിച്ചത്. വ്യാപാരി വ്യവസായയി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കെ എ ഹമീദ് വ്യാപാരി സംഘടനകളുടെ ആവശ്യങ്ങൾ നഗരസഭയ്ക്ക് കൈമാറി. 150ലധികം വ്യാപാരികൾ ഒപ്പിട്ട നിവേദനം ആണ് നഗരസഭയ്ക്ക് കൈമാറിയത്.

Spread the News

Leave a Comment