ചെർപ്പുളശ്ശേരി.സ്വാതന്ത്ര്യസമരസേനാനിയും കോൺഗ്രസ് നേതാവുമായിരുന്ന മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിൻ്റെ ചരമ വാർഷികദിന ത്തോടനുബന്ധിച്ച് ചെർപ്പുളശ്ശേരി ഇന്ദിരാ ഭവനിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ജനറൽ കൺവീനർ ഷെബീർ നീരാണി സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെയർമാൻ പി.പി വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
യോഗം DCC പ്രസിഡണ്ട് എ തങ്കപ്പൻ ഉത്ഘാടനം ചെയ്തു.
DCC സെക്രട്ടറി ഒ വിജയകുമാർ , ടി ഹരിശങ്കർ , പി സ്വാമിനാഥൻ , രാധാകൃഷ്ണൻ തിരുവേഗപ്പുറ , കെ.എം ഇസ്ഹാഖ് , പി.സുബീഷ് , അക്ബർ അലി, കെ ജയനാരായണൻ എന്നിവർ സംസാരിച്ചു