anugrahavision.com

കർക്കിടക വാവുബലിക്ക് പോകുമ്പോൾ ബസ് സ്കൂട്ടറിൽ ഇടിച്ച് യുവാവ് മരണമടഞ്ഞു

ചെർപ്പുളശ്ശേരി. ബലിതർപ്പണത്തിന് പങ്കെടുക്കാൻ പോകുമ്പോൾ സ്വകാര്യ ബസ് ഇടിച്ച് ചികിത്സയിൽ കഴിഞ്ഞ സ്കൂട്ടർ യാത്രക്കാരിൽ ഒരാൾ മരിച്ചു. മാങ്ങോട് കരിമ്പിൻ ചോലയിൽ വീട്ടിൽ രവി (45) യാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഇയാളുടെ സഹോദരൻ പ്രസാദ് ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

പാലക്കാട് ചെർപ്പുളശ്ശേരി സംസ്ഥാനപാതയിലെ കുളക്കാട് വളവിലാണ് ഇന്ന് പുലർച്ചെ 5. 50 ഓടെ അപകടം നടന്നത്. മണ്ണാർക്കാട് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന സെൻറ് സേവിയർ ബസ്സും സ്കൂട്ടറും തമ്മിൽ ഇടിക്കുകയായിരുന്നു. രാവിലെ ബലിതർപ്പണ ചടങ്ങുകൾക്ക് ഇറങ്ങിയതായിരുന്നു സഹോദരങ്ങൾ’

Spread the News

Leave a Comment