ചെർപ്പുളശ്ശേരി..എസ്എഫ്ഐ ചെർപ്പുളശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള അനുമോദനം “താരേ സമീൻ പർ” ചെർപ്പുളശേരി സർവീസ് ബാങ്ക് ഹാളിൽ നടന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ ടി വിഷ്ണുപ്രിയ അധ്യക്ഷയായി. ഏരിയ സെക്രട്ടറി ടി മുഹമ്മദ് ഷിജാസ്, സിപിഐ എം ഏരിയ സെക്രട്ടറി കെ നന്ദകുമാർ, ചെർപ്പുളശേരി നഗരസഭ വൈസ് ചെയർപേഴ്സൺ സി ജയകൃഷ്ണൻ, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് കെ മുഹമ്മദ് ശാദുലി, കെ സച്ചിദാനന്ദൻ, പി മുഹമ്മദ് ഉനൈസ്, കെ നിയാസ്, പി അക്ഷയ് എന്നിവർ സംസാരിച്ചു.