anugrahavision.com

Onboard 1625379060760 Anu

വനിതകൾക്കായി മോയിൻകുട്ടി വൈദ്യർ കാവ്യാലാപന മത്സരം*

സ്ത്രീസമത്വത്തിനായി സാംസ്‌കാരിക മുന്നേറ്റം എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘സമം’ പദ്ധതിയുടെ ഭാഗമായി മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയിൽ സംഘടിപ്പിക്കുന്ന മഹിള മാപ്പിള കലോത്സവത്തിന്റെ ഭാഗമായി മോയിൻകുട്ടി വൈദ്യർ കാവ്യാലാപന മത്സരം നടത്തും. 15 വയസ്സിന് മുകളിൽ പ്രായമുള്ള 25 വനിതകൾക്കാണ് അവസരം. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും ലഭിക്കും. മോയിൻകുട്ടി വൈദ്യരുടെ കൃതികളിൽ നിന്നും തെരഞ്ഞെടുത്ത ഒരു ഭാഗം അഞ്ചു മിനിറ്റിൽ കവിയാത്ത സമയമെടുത്ത് ആലാപനം നടത്തലാണ് മത്സരം. മാർച്ച് എട്ടിന്  ഉച്ചയ്ക്കുശേഷം രണ്ട് മുതൽ വൈകീട്ട് അഞ്ച് വരെയാണ് പരിപാടി. നിബന്ധനകൾക്കും രജിസ്‌ട്രേഷനുമായി 9633853925 എന്ന നമ്പറിൽ ബന്ധപ്പെടാം.
 

Spread the News
0 Comments

No Comment.