ചെർപ്പുളശ്ശേരി.സഹകരണ രംഗത്തെ സേവനത്തിന് സംസ്ഥാന സർക്കാറിന്റെ റോബർട്ട് ഓവൻ പുരസ്കാരം ലഭിച്ച പി.എ. ഉമ്മറിന് നന്മ സാംസ്കാരിക കേന്ദ്രം & ലൈബ്രറി ആദരിച്ചു.സഹകരണ മേഖലയിലും, പൊതു രാഷ്ട്രീയ രംഗങ്ങളിലും അദ്ദേഹം നടത്തിയ സേവനങ്ങളെ മുൻനിർത്തിയാണ് നന്മ സാംസ്കാരിക കേന്ദ്രവും ലൈബ്രറിയും ആദരിച്ചത്. ചെർപ്പുളശേരി നന്മ ലൈബ്രറിയിൽ വെച്ച് നടന്ന പരിപാടിയിൽ നന്മ വൈസ് ചെയർമാൻ കെ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിവിധ രാഷ്ട്രീയ പാർട്ടീ പ്രതിനിധികളായ കെ.കെ.എ അസീസ്, പി.ജയൻ, പി.അബ്ദുൾ ഗഫൂർ, കെ.എം ഇസ്ഹാഖ്, എന്നിവരും സംസാരിച്ചു. തുടർന്ന് പി.എ. ഉമ്മർ ആദരവിന് നന്ദിയും പറഞ്ഞു. നന്മ സെക്രട്ടറി എ.കെ രാജഗോപാലൻ സ്വാഗതവും എ എം ബഷീർ നന്ദിയും പറഞു.