ചെർപ്പുളശ്ശേരി. അടക്കാപുത്തൂർ തണ്ണീർപന്തൽ ഗ്രൗണ്ടിൽ വെച്ച് AUP സ്കൂൾ അടക്കാപുത്തൂർ സംഘടിപ്പിച്ച ബാബു മാസ്റ്റർ മെമ്മോറിയൽ UPതല ഫുട്ബോൾ ടൂർണമെന്റിൽ ചെർപ്പുളശ്ശേരി എക്‌സൈസ് റേഞ്ച് പാർട്ടി പങ്കെടുത്തു. അടക്കാപുത്തൂർ സ്കൂളിലെ ഉമ്മർ സ്വാഗതം ചെയ്ത ചടങ്ങിൽ വെള്ളിനേഴി ഗ്രാമ പഞ്ചായത്ത് മെമ്പർ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച സമാപന ചടങ് വെള്ളിനേഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രിവെന്റീവ് ഓഫീസർ ( ഗ്രേഡ്) ജയദേവനുണ്ണി ‘ലഹരിക്കെതിരെ ഫുട്ബോൾ ലഹരി’ എന്ന സന്ദേശം ഉയർത്തി ലഹരിക്കെതിരെ ബോധവൽക്കരണ സന്ദേശങ്ങൾ നൽകി, പരിപാടിയിൽ പങ്കെടുത്തഎല്ലാവർക്കും ലഹരി വിരുദ്ധ നോട്ടീസ് വിതരണം ചെയ്തു. AUP സ്കൂൾ അടക്കാപുത്തൂരും AUP സ്കൂൾ മുതുകുറിശ്ശിയും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത 3 ഗോളുകൾക്ക് AUP അടക്കാപുത്തൂർ വിജയിച്ചു. വിജയികൾക്കുള്ള ട്രോഫികളും മേഡലുകളും നൽകി കളിക്കാരെ അഭിനന്ദിച്ചു. പരിപാടിയിൽ ഇരു സ്കൂളുകളിലെയും അധ്യാപകർ, വിദ്യാർത്ഥികൾ , പൊതുജനങ്ങൾ, പ്രിവെന്റീവ് ഓഫീസർ ( ഗ്രേഡ്) രതീഷ്കുമാർ, വിമുക്തി കോർഡിനേറ്റർ വിവേക്, എക്‌സൈസ് ഡ്രൈവർ വിഷ്ണു, എന്നിവർ പങ്കെടുത്തു
No Comment.