anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കോട്ടയം പാലാ പൂവരണിയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി.

കോട്ടയം പാലാ പൂവരണിയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി. അച്ഛനും അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഭാര്യയും മക്കളെയും കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു കുടുംബം.

അകലകുന്നം ഞണ്ടുപാറ സ്വദേശി ജയ്സൺ തോമസ് (44), ഭാര്യ മെറീന (28), മക്കളായ ജെറാൾഡ് (4), ജെറീന (2), ജെറിൻ (7 മാസം ) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്. വെട്ടേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു ഭാര്യയുടെയും മക്കളുടെയും മൃതദേഹങ്ങള്‍. ജെയ്‌സണെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്. ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം.

Spread the News

Leave a Comment