വാണിയംകുളം ടി.ആർ. കെ.സ്ക്കൂളിൽ ദശപുഷ്പങ്ങളുടെ പ്രദർശനവും സസ്യങ്ങളെ പരിചയപെടലും നടന്നു. കർക്കിടകമാസത്തിൽ പണ്ടുമുതലേ ആചരിച്ചു പോരുന്ന ഒരു സാംസ്ക്കാരിക ചടങ്ങാണ് ദശപുഷ്പം ചൂടുക എന്നത്. എന്നാൽ ഔഷധവീര്യമുള്ള ഈ ദശപുഷ്പ സസ്യങ്ങളെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുവാനും അതിന്റെ ഔഷധ മൂല്യങ്ങളെ കുറിച്ച് അറിയുവാനും ദശപുഷ്പ പ്രദർശനം കൊണ്ട് സാധിച്ചു. ദശപുഷ്പ പ്രദർശന ഉദ്ഘാടനം ഹെഡ് മാസ്റ്റർ സി. കലാധരൻ നിർവഹിച്ചു. അധ്യാപികരായ ശ്രീകല. പി., പി.കെ. സിന്ധു, എ.കെ. നിഷ, ജ്യോതി, അഞ്ജു, പി. ഉല്ലാസ് തുടങ്ങിയവർ നേതൃത്വം നൽകി. സ്ക്കൂളിലെ സയിൻസ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു ദുപുഷ്പ പ്രദർശനം സംഘടിപ്പിച്ചത്