anugrahavision.com

ചെർപ്പുളശ്ശേരി അർബൻ ബാങ്ക് ടൗൺ ബ്രാഞ്ച് പുതിയ കെട്ടിടത്തിലേക്ക്

ചെർപ്പുളശ്ശേരി. അർബൻ ബാങ്കിൻറെ ടൗൺ ബ്രാഞ്ചിൻ്റെ പ്രവർത്തനം ഇടപാടുകാർക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിന് വേണ്ടി ചെർപ്പുളശ്ശേരി ഡോ. ശാന്തകുമാർ ക്ലിനിക്കിനു സമീപത്തേക്ക് മാറിയതിന്റെ ഔദ്യോഗിക ഉദ്ഘാടനം ഷൊർണൂർ നിയോജകമണ്ഡലം എംഎൽഎ പി മമ്മിക്കുട്ടി നിർവഹിച്ചു. ചെർപ്പുളശ്ശേരി നഗരസഭ ചെയർമാൻ പി രാമചന്ദ്രൻ, ചെർപ്പുളശ്ശേരി സഹകരണ ആശുപത്രി ചെയർമാൻ കെ  ബി സുഭാഷ്, ചെർപ്പുളശ്ശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് പി. ഷാജി, ബാങ്കിൻറെ മുൻ ചെയർമാൻ കെ ബാലകൃഷ്ണൻ , ബാങ്കിൻറെ ചെയർമാൻ അഡ്വക്കേറ്റ് എം മോഹനൻ, വൈസ് ചെയർമാൻ  മനോഹരൻ, ബാങ്കിൻറെ ജനറൽ മാനേജർ  വി സി ഉണ്ണികൃഷ്ണൻ, മാനേജിംഗ് ഡയറക്ടർ 0 ജോസ് കെ പീറ്റർ തുടങ്ങി നിരവധി രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ, ബാങ്ക് ഡയറക്ടർമാർ, ബോർഡ് ഓഫ് മാനേജ്മെൻറ് അംഗങ്ങൾ, സഹകാരികൾ, ബാങ്കിൻറെ ഇടപാടുകാർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

Spread the News

Leave a Comment