anugrahavision.com

പറമ്പത്ത് അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

നെല്ലായ ഗ്രാമ പഞ്ചായത്തിലെ പറമ്പത്ത് അംഗൻവാടിയുടെ പുതിയ കെട്ടിടം ഷൊർണ്ണൂർ എം എൽ എ പി മമ്മിക്കുട്ടി ഉദ്ഘാടനം ചെയ്ത് നാടിനു സമർപ്പിച്ചു.

നെല്ലായ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
കെ അജേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി ബാബു, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ മുഹമ്മദ് ഷാഫി,
വാർഡ് മെമ്പർമാരായ
എ അരുൺ കുമാർ, എ കെ ഗീത ദേവി , ഷബാന റഫീഖ്
ഐ സി ഡി എസ് സൂപ്പർവൈസർ അജീഷ,, ലത, എ സുനിൽ പറമ്പത്ത് എന്നിവർ സംസാരിച്ചു.
എം എൽ എ ഫണ്ടും ഐ സി ഡി എസ് ഫണ്ടും ഗ്രാമപഞ്ചായത്ത് വിഹിതവും ചേർന്നാണ് കെട്ടിടത്തിൻ്റെ നിർമ്മാണം പ്രവർത്തനം പൂർത്തീകരിച്ചത്.

Spread the News

Leave a Comment