ചെർപ്പുളശ്ശേരി. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവും ആയിരുന്ന ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമ വാർഷിക ദിനത്തിൽ ചെർപ്പുളശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുസ്മരണയോഗവും ഉമ്മൻചാണ്ടിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.മണ്ഡലം പ്രസിഡൻ്റ് അക്ബർ അലി അദ്ധ്യക്ഷത വഹിച്ച യോഗം കോൺഗ്രസ്സ് ജില്ലാ നിർവ്വാഹ സമിതി അംഗ പി.പി. വിനോദ്കു കാർ ഉൽഘാടനം ചെയ് തു. UDF ഷൊർണ്ണൂർ നിയോജക മണ്ഡലം ചെയർമാൻ ടി.ഹരിശങ്കരൻ, ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി ദീപേഷ്, മണ്ഡലം വൈസ് പ്രസിഡൻ്റ് കെ.ഉണ്ണികൃഷ്ണൻ, ബ്ലോക്ക് സെക്രട്ടറിമാരായ സി.കെ.ജി.ഉണ്ണി, രാധാകൃഷ്ണൻ , മുഹമ്മദാലി കുറ്റിക്കോട്, ഗോവിന്ദൻ കുട്ടി, റഫീക്ക് കാറൽമണ്ണ, ടി.എം.സലീം,ഷാജി ഒഴുപാറക്കൽ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.