anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഞമനേങ്ങാട് തിയ്യറ്റർ വില്ലേജ് നൽകിയ ആദരം ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പ് ഏറ്റുവാങ്ങി.

ക്രിയാത്മകസർഗ്ഗ സപര്യയുടെ ഇരുപതു വർഷത്തെ പ്രവർത്തനങ്ങളെ മുൻ നിർത്തി ഞമനേങ്ങാട് തിയ്യറ്റർ വില്ലേജ് നൽകിയ ആദരം ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പ് ഏറ്റുവാങ്ങി.

ഗുരുവായൂർ ഫ്രീഡം ഹാളിൽ ജൂലായ് 16 ന് ബുധനാഴ്ച
ഞമനേങ്ങാട് തിയ്യറ്റർ വില്ലേജ് സംഘടിപ്പിച്ച ആത്രപ്പുളളി നാരായണൻ അനുസ്മരണച്ചടങ്ങായ ‘കനലോർമ്മകളുടെ പെരുമഴക്കാലം’ എന്ന പരിപാടിയിൽ വെച്ചാണ് ആദരം കൈമാറിയത്. ചടങ്ങിൽ ചലച്ചിത്ര പ്രതിഭകളായ വേണുഗോപാൽ, മണിലാൽ, ഡോ. മോഹനകൃഷ്ണൻ, NTV ഭാരവാഹികളായ രാജൻ പുഷ്പാഞ്ജലി, പ്രദീപ് നാരായണൻ, ഇൻസൈറ്റ് പ്രതിനിധികളായ കെ.വി. വിൻസെന്റ്, മാണിക്കോത്ത് മാധവദേവ്, സി.കെ.രാമകൃഷ്ണൻ, മേതിൽ കോമളൻകുട്ടി എന്നിവർ പങ്കു കൊണ്ടു. തുടർന്ന് ഇൻസൈറ്റ് നിർമ്മിച്ച ഹൈക്കു ചിത്രങ്ങളും, മൈന്യൂട്ട് ചിത്രങ്ങളും, ഹ്രസ്വചിത്രങ്ങളും പ്രദർശിപ്പിച്ചു .

Spread the News

Leave a Comment