വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ടീൻസ് ക്ലബ്ബിൻ്റെയും ഹെൽത്ത് ക്ലബ്ബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കൗമാരക്കാർക്കുള്ള ബോധവൽക്കരണ ക്ലാസ് നടത്തി.പ്രധാനാദ്ധ്യാപകൻ എം ശശികുമാർ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ക്ലബ്ബ് കൺവീനർ വി.വിദ്യ അദ്ധ്യക്ഷത വഹിച്ചു.കുമാരി പി.ഹർഷ സ്വാഗതം പറഞ്ഞു. അമ്പലപ്പാറ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ RBSK നഴ്സുമാരായ വിദ്യ ജി നായർ, എ യു ഗോപിക കൃഷ്ണ എന്നിവർ നേതൃത്വം നൽകി.കുമാരി കെ.ജിഷ്ണ നന്ദി രേഖപ്പെടുത്തി.