കൊച്ചി. തീരൻ അധികാരം ഒൻഡ്രു, കൈതി തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം നടൻ കാർത്തിയും സംവിധായകൻ തമിഴ് (തനക്കാരൻ ഫെയിം) ഒരുമിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാർഷൽ ന്റെ പൂജാ ചടങ്ങുകൾ കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്നു. ഡ്രീം വാരിയർ പിക്‌ചേഴ്‌സ് ഐ വി വൈ എന്റർടൈൻമെന്റുസ്മായി സഹകരിച്ചാണ് ചിത്രത്തിന്റെ നിർമ്മാണം. രാമേശ്വരത്ത് നടക്കുന്ന മാർഷൽ എന്ന ഗ്രാൻഡ് പീരിയഡ് ആക്ഷൻ ഡ്രാമയിൽ കാർത്തിയുടെ നായികയായി എത്തുന്നത് മലയാളികളുടെ പ്രിയപ്പെട്ട കല്യാണി പ്രിയദർശൻ ആണ്. 
മാർഷലിൽ കാർത്തി,കല്യാണി പ്രിയദർശൻ എന്നിവരോടൊപ്പം സത്യരാജ്, പ്രഭു, ലാൽ, ജോൺ കൊക്കൻ, ഈശ്വരി റാവു, തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു. സായ് അഭയ് ശങ്കർ ആണ് മാർഷലിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിന്റെ ഡി ഓ പി : സത്യൻ സൂര്യൻ, എഡിറ്റർ : ഫിലോമിൻ രാജ്, പ്രൊഡക്ഷൻ ഡിസൈനർ : അരുൺ വെഞ്ഞാറമൂട് എന്നിവരാണ്.
1960 കളിലെ രാമേശ്വരത്തെ പുനർനിർമ്മിക്കുന്ന വിപുലമായ സെറ്റുകളായിരിക്കും ചിത്രത്തിനായി ഒരുക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ പാൻ-ഇന്ത്യൻ റിലീസായി മാർഷൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ: പ്രതീഷ് ശേഖർ.
2 thoughts on “കാർത്തിയുടെ നായികയായി കല്യാണി പ്രിയദർശൻ : “മാർഷൽ” ന്റെ പൂജ ചടങ്ങുകൾക്ക് തുടക്കമായി”
Turn referrals into revenue—sign up for our affiliate program today! https://shorturl.fm/IKbcP
Get paid for every referral—sign up for our affiliate program now! https://shorturl.fm/chdlr