അടയ്ക്കാപുത്തൂർ (SACA), ഈ വർഷത്തെ മികച്ച ഹാസ്യസാഹിത്യകൃതിയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം കരസ്ഥമാക്കിയ ടി.ജി. നിരഞ്ജന് അനുമോദനം നല്കി. അടയ്ക്കാപുത്തൂർ യു.പി. സ്കൂളിൽ വെച്ചു നടന്ന “നിരഞ്ജനം” ചടങ്ങ് ഒറ്റപ്പാലം എം. എൽ. എ അഡ്വ. കെ. പ്രേംകുമാർ ഉത്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻ്റ് ടി.പി. രാമകുമാർ അദ്ധ്യക്ഷനായി. സാഹിത്യകാരൻ കെ.സി. നാരായണൻ മുഖ്യാതിഥിയായി. കവിയും ചെറുകഥാകൃത്തുമായ ഗിരിജാവാര്യർ, സാഹിത്യകാരൻ ശങ്കരൻ തേലക്കാട്ട് എന്നിവർ മുഖ്യ പ്രഭാഷണങ്ങൾ നടത്തി. രാധാലക്ഷ്മി , രാജേഷ് അടയ്ക്കാപുത്തൂർ, സി.രാമചന്ദ്രൻ, രാജശേഖരൻ. വി എന്നിവർ സംസാരിച്ചു.ക്ലബ് ട്രഷറർ റോസ് കുമാർ നന്ദി പറഞ്ഞു.