വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ 2025 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ വിജയിച്ച കുട്ടികളുടെ അനുമോദന യോഗം “വിജയാരവം”
2025 ജൂലൈ 5 ന് രാവിലെ 10 മണിക്ക് പാലക്കാട് എം പി വി കെ ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്യുന്നതാണ്.അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി വിജയലക്ഷ്മി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ എൻ എസ് എസ് ഡയറക്ടർ ബോർഡ് മെമ്പറും ഒറ്റപ്പാലം താലൂക്ക് യൂണിയൻ പ്രസിഡൻ്റുമായ പി നാരായണൻ മുഖ്യാതിഥിയായി പങ്കെടുക്കുന്നതാണ്. എം.ശശികുമാർ, എം.മോഹനൻ , കെ ബി ജയചന്ദ്രൻ, എം.ടി ഷഫീർ, സി.ഗോപാലകൃഷ്ണൻ നായർ, വി.വാസുദേവൻ , വി.പത്മജൻ , പി.പി രാജഗോപാൽ, എം.വിശാഖ്, രാജേഷ് പി.ആർ, കെ.കെ രത്നകുമാരി, സുജിത.എൻ, അജിത് തമ്പാൻ കെ, ഷിജി.കെ എന്നിവർ സംസാരിക്കും