പാലക്കാട് അഹല്യ മെഡിക്കൽ കോളേജ് യൂണിയനും പാലക്കാട് ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പും
സംയുക്തമായി സംഘടിപ്പിച്ച “ഹ്രസ്വചിത്ര സന്ധ്യ ” ഹ്രസ്വ ചിത്ര പ്രദർശനവും തുടർന്നുനടന്ന ചർച്ചകളും കൊണ്ട് ഏറെ ശ്രദ്ധേയമായി.
ഹൈക്കു സിനിമകൾ , മൈന്യൂട് വിഭാഗത്തിൽ ഒരു മിനിറ്റിൽ താഴെയുള്ള അതീവഹ്രസ്വചിത്രങ്ങൾ, അഞ്ചുമിനിറ്റി ൽ താഴെയുള്ള ഹാഫ് വിഭാഗത്തിലുള്ള ചിത്രങ്ങൾ എന്നിങ്ങനെ അൻപതോളം ഹ്രസ്വചിത്രങ്ങളാണ് വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടുന്ന നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചത്.

ഓരോ വിഭാഗത്തിന്റെയും പ്രദർശന ശേഷം നടന്ന ഓപ്പൺ ഫോറം ചർച്ചകൾ ചലച്ചിത്രത്തിന്റെ ശക്തിയും സൗന്ദര്യവും ബോധ്യപ്പെടുത്തി യുവ ചലച്ചിത്ര പ്രേമികൾക്കും ഈ രംഗത്തെ നവസംരംഭകർക്കും സ്വന്തമായി ഹ്രസ്വചിത്രങ്ങൾ നിർമ്മിക്കാൻ പ്രചോദനം നൽകുന്ന തരത്തിൽ ഉള്ളതായിരുന്നു.
ഇൻസൈറ്റിനെ പ്രതിനിധീകരിച്ചു ഫെസ്റ്റിവൽ ഡയറക്ടർ കെ. വി. വിൻസെന്റ്, വൈസ് പ്രസിഡന്റ് സി. കെ. രാമകൃഷ്ണൻ, ശിവരാജൻ, സെക്രട്ടറി മേതിൽ കോമളൻകുട്ടി എന്നിവർ സംവാദങ്ങളിൽ പങ്കുകൊണ്ടു. യൂണിയൻ ഭാരവാഹികളായ യൂണിയൻ ചെയർമാൻ അമര്ജിത്, വൈസർ ചെയർപേഴ്സൺ അമ്മു വിനോദ്, വൈസ് ചെയർപേഴ്സൺ നന്ദന എന്നിവർസംസാരിച്ചു.