കൊച്ചി, 25-06-2025:* മസ്ക്കുലർ ഡിസ്ട്രോഫി (എംഡി) ബാധിച്ച കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കുമായി പ്രവർത്തിക്കുന്ന സംഘടനയായ ഭാരത് എംഡി ഫൗണ്ടേഷനും ആസ്റ്റർ മെഡ്സിറ്റിയും സംയുക്‌തമായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ആസ്റ്റർ മെഡ്സിറ്റിയിൽ നടന്ന പരിപാടിയിൽ നൂറോളം കുടുംബങ്ങൾ പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം എസ്. എ. ടി ഹോസ്പിറ്റലിലെ ജനറ്റിക്സ് വിഭാഗം മേധാവി ഡോ. ശങ്കറിന്റെ നേതൃത്വത്തിൽ, 80ഓളം കുട്ടികളുടെ ഐ. സി. എം. ആർ രജിസ്‌ട്രേഷൻ ചെയ്തു. പുതിയ ചികിത്സകൾക്കായിട്ടാണ് കുട്ടികളുടെ രോഗവിവരങ്ങൾ രജിസ്റ്റർ ചെയ്തത്.
ആസ്റ്റർ മെഡ്സിറ്റി പീഡിയാട്രിക്‌സ് സീനിയർ കൺസൾട്ടന്റ് ഡോ. ജീസൺ സി ഉണ്ണി, പീഡിയാട്രിക് ന്യൂറോളജി കൺസൾട്ടന്റ് ഡോ. ഡേവിഡ്സൺ ദേവസ്യ, പീഡിയാട്രിക് എൻഡോക്രൈനോളജിസ്‌റ് കൺസൾട്ടന്റ് ഡോ. പാർവതി, എൽ. സനീഷ് എന്നിവർ നേതൃത്വം നൽകി. ശ്രീചിത്ര ആശുപത്രിയിലെ ന്യൂറോളജിസ്ററ് ഡോ.ശ്രുതി, എന്റോക്രനോളജിസ്റ് ഡോ. വീണ, മനഃശാസ്ത്ര വിദഗ്ദ ഡോ. ലക്ഷ്മി, ഡോ. ജിംഷാദ് (തിരുവനന്തപുരം മെഡിക്കൽ കോളേജ്), അമൃത ആശുപത്രിയിലെ പൾമണോളജിസ്‌റ്റ് ഡോ. സജിത്ത് കേശവൻ, ഡോ. റിയ അശോകൻ എന്നിവർ ക്ലാസ്സെടുത്തു.
മസ്ക്കുലർ ഡിസ്ട്രോഫി ബാധിതരായ കുട്ടികളുടെ നാലു അമ്മമാർ ചേർന്ന് 2022ൽ ആണ് ഭാരത് എംഡി ഫൗണ്ടേഷൻ രൂപീകരിച്ചത്. 2023ൽ തൃശ്ശൂരിൽ കാർഡിയാക് ക്യാമ്പും, കൊച്ചിയിൽ പ്രത്യേക ന്യൂറോ മസ്കുലർ ക്യാമ്പും ഫൗണ്ടേഷൻ സംഘടിപ്പിച്ചിരുന്നു.