വാണിയംകുളം ടി.ആർ.കെ സ്കൂളിൽ പി.എം. പണിക്കർ ദിനത്തോടനുബന്ധിച്ച് വായനാ വാരാഘോഷം നടന്നു. ആഘോഷ പരിപാടി ഹെഡ്മാസ്റ്റർ സി. കലാധരൻ ഉദ്ഘാടനം ചെയ്തു. വി.കെ. ശോഭ അധ്യക്ഷത വഹിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ അഭ്യ മുഖ്യത്തിലായിരുന്നു ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. വിദ്യാർത്ഥികൾ വായന പ്രതിജ്ഞ ചൊല്ലി. മലയാള വിഭാഗം അദ്ധ്യാപകരായ സി.എം.രഞ്ജിത്ത്, കെ.കെ. മനോജ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പി. അലീമ, എൻ.സിന്ധു, ടി.കെ. ലീന എന്നിവർ നേതൃത്വം നൽകി. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ആഴ്ചകൾ നീണ്ടു നിൽക്കുന്ന വായനാ വാരാഘോഷത്തിൽ കവിതാലാപനം, രചനാ മത്സരങ്ങൾ, പ്രസംഗമത്സരങ്ങൾ, മാഗസിൻ നിർമ്മാണം എന്നിവ നടക്കും.