ചെർപ്പുളശ്ശേരി.സമസ്ത ഉപാധ്യക്ഷൻ നെല്ലായ കുഞ്ഞിമുഹമ്മദ് മുസ്ലിയാരുടെ പത്നി ആമിന ഹജ്ജുമ്മ (78) നിര്യാതയായി.
മക്കൾ :അബ്ദുറഹ്മാൻ മാസ്റ്റർ (സെക്രട്ടറി മലബാർപോളിടെക്‌നിക് ),അബ്ദുസ്സലാം അൻവരി (തെക്കുമല ഖത്തീബ്), ഫാത്തിമക്കുട്ടി, അബ്ദുസമദ് അൻവരി(കേച്ചേരി വെട്ടുകാട് ഖത്തീബ് ),
അബ്ദുൽ ബാരി അൻവരി (ഖത്തീബ് മഞ്ചക്കൽ മേലെ മസ്ജിദ് ),
ഉബൈദ് അൻവരി (മുദരിസ് നെല്ലായ ),
മരുമക്കൾ :ഇബ്രാഹിം അൻവരി, ബുഷറ, ഹസീന, ആയിഷ ഫസീല, നുസ്രത്ത്.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് സയ്യിദ് സാദിഖലി ശിഹാബ്തങ്ങൾ മദീനയിൽ നിന്നും അനുശോചനം അറിയിച്ചു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ,സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ എന്നിവരും അനുശോചനം അറിയിച്ചു. സമസ്ത നേതാക്കളായ എം.ടി.അബ്ദുള്ള മുസ്ലിയാർ, അലവി ഫൈസി കുളപ്പറമ്പ്, പി.കെ. ഇമ്പിച്ചിക്കോയ തങ്ങൾ പഴയ ലക്കിടി, ഹുസൈൻ തങ്ങൾ കൊടക്കാട്, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, സി.എച്ച്.ബാവ ഹുദവി പറപ്പൂർ, സി.മുഹമ്മദ് മുസ്ലിയാർ, ഹബീബുള്ള തങ്ങൾ ചെരക്കാപറമ്പ്, കെ.സി.അബുബക്കർ ദാരിമി, മുസ്ലീം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ സി.എ.എം.എ.കരീം സാഹിബ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻറ് മരയ്ക്കാർ മാരായമംഗലം തുടങ്ങിയ നേതാക്കൾ വസതിയിലെത്തി അനുശോചനമറിയിച്ചു.