anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ജൈവവൈവിധ്യ സംരക്ഷണ പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാം*

2025-ലെ സംസ്ഥാന ജൈവവൈവിധ്യ സംരക്ഷണ പുരസ്‌കാരങ്ങൾക്കായി കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് അപേക്ഷ ക്ഷണിച്ചു. ഹരിത വൃക്തി (കൃഷി ഒഴികെയുള്ള ജൈവവൈവിധ്യ രംഗം), മികച്ച സംരക്ഷക കർഷകൻ/ കർഷക – (സസ്യജാലം, ജന്തുജാലം), ജൈവവൈവിധ്യ പത്രപ്രവർത്തകൻ/ പത്രപ്രവർത്തക (അച്ചടി മാധ്യമം, ദൃശ്യ-ശ്രവ്യ മാധ്യമം), മികച്ച കാവ് സംരക്ഷണ പുരസ്‌കാരം (വൃക്തി/ ട്രസ്റ്റ്), മികച്ച ജൈവവൈവിധു പരിപാലന സമിതി (ബി.എം.സി.), മികച്ച ജൈവവൈവിധ്യ സ്‌കൂൾ/ വിദ്യാലയം, മികച്ച ജൈവവൈവിധ്യ കോളേജ്/ കലാലയം, മികച്ച ജൈവവൈവിധ്യ സംരക്ഷണ സ്ഥാപനം (സർക്കാർ/ സഹകരണ/ പൊതുമേഖല/ സ്വകാര്യമേഖല), മികച്ച ജൈവവൈവിധ്യ ക്ലബ് (കോളേജ്/ സ്‌കൂൾ) എന്നീ പുരസ്കാരങ്ങളാണ് നൽകുന്നത്.

അവാർഡിനുള്ള അപേക്ഷകൾ/ നാമനിർദ്ദേശങ്ങൾ തപാൽ മാർഗം മാത്രമേ സ്വീകരിക്കുകയുള്ളൂ. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ജൂലൈ 31-നകം മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, കൈലാസം, ടി.സി. 24/3219, നമ്പർ 43, ബെൽഹാവൻ ഗാർഡൻസ്, കവടിയാർ പി.ഒ., തിരുവനന്തപുരം- 695003 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0471 2724740.

Spread the News

Leave a Comment