anugrahavision.com

ഫെഫ്ക എംഡിടിവി യൂണിയൻ പുതിയ ഭാരവാഹികൾ.

കൊച്ചി. മലയാള ടെലിവിഷൻ രംഗത്തെ ബഹു ഭൂരിപക്ഷം സാങ്കേതിക പ്രവർത്തകരും അംഗങ്ങളായ ഫെഫ്‌കയുടെ 21-മത് അംഗസംഘടനായ ഫെഫ്ക്‌ക മലയാളം ഡിജിറ്റൽ ടെലിവിഷൻ എംപ്ലോയിസ് യൂണിയൻ (MDTV ) വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും 2025 ജൂൺ 08 ഞായറാഴ്‌ച തിരുവനന്തപുരം പാപ്പനംകോട് “ശ്രീരാഗം” കൺവെൻഷൻ സെന്ററിൽ വച്ച് നടന്നു.Img 20250609 Wa0221

യൂണിയൻ പ്രസിഡണ്ടായി വയലാർ മാധവൻകുട്ടിയേയും ജനറൽ സെക്രട്ടറിയായി ശ്രീജിത്ത് പലേരിയേയും തിരഞ്ഞെടുത്തു. ട്രഷറർ-പ്രവീൺ പേയാട്, വർക്കിംഗ് സെക്രട്ടറി-ശങ്കർലാൽ, ബൈജു ഗോപാൽ, ശ്യാം വെമ്പായം, സാബു മുരളീധരൻ, ജയചന്ദ്രൻ തിരുമേനി എന്നിവരാണ് മറ്റ് ഭാരവാഹികൾ.Img 20250609 Wa0222

പൊതുയോഗം AIFEC, ഫെഫ്‌ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണ‌ൻ ഉദ്ഘാടനം ചെയ്തു. സംവിധായകൻ സുരേഷ് ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാർ, സാംസ്‌കാരിക ക്ഷേമനിധി ചെയർമാൻ മധുപാൽ, സംവിധായകൻ ജി എസ് വിജയൻ,സതീഷ് ആർ എച്ച്,ഷിബു ജി സുശീലൻ,ബാദുഷ, ബാലചന്ദ്രൻ ചുള്ളിക്കാട്, ബി.രാകേഷ്, സന്ധ്യാ രാജേന്ദ്രൻ, നടന്മാരായ ഇന്ദ്രൻസ്, സുധീർ കരമന തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ മികച്ച നേട്ടങ്ങൾ കൊയ്‌ത മുതിർന്ന അംഗങ്ങളെയും സംസ്ഥാന പുരസ്ക്കാര ജേതാക്കളെയും, ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത ധീര ജവാൻ കാശിനാഥിനെയും നിർമ്മാതാവ് പ്രവീൺ ചന്ദ്രനെയും ആദരിച്ചു. SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കൾക്ക് അനുമോദനവും പഠനോപകരണങ്ങളും
വിതരണം ചെയ്‌തു.

Spread the News

Leave a Comment