anugrahavision.com

ചലച്ചിത്ര നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് കാർ അപകടത്തിൽ മരിച്ചു

സേലം. സേലത്ത് വാഹനാപകടത്തിൽ നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് ചാക്കോ മരിച്ചു. എറണാകുളത്ത് നിന്നും ബെംഗളുരുവിലേക്ക് രാത്രി പത്തുമണിയോടെയാണ് ഇവർ യാത്ര തിരിച്ചത്. പുലർച്ചെ ആറുമണിയോടെ സേലത്തിനടുത്ത് വച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ഷൈനിൻ്റെ പിതാവ് സി.പി.ചാക്കോ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ഷൈനിന്റെ വലതുകൈക്ക് പരുക്കേറ്റിട്ടുണ്ട്. അമ്മയ്ക്കും സഹോദരനും വാഹനമോടിച്ചിരുന്ന അസിസ്‌റ്റന്റ്റിനും നേരിയ പരുക്കേറ്റിട്ടുണ്ട്. ഇവരെ ധർമപുരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷൈനിന്റെ കൈക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് പ്രാഥമിക വിവരം.
Fb Img 1749181527619

Spread the News

Leave a Comment