anugrahavision.com

പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ച് മോളൂർ സെൻട്രൽ സ്കൂൾ

ചെർപ്പുളശ്ശേരി : മോളൂർ സെൻട്രൽ സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം വിവിധ പരിപാടികളോടെ ആചരിച്ചു. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ വിദ്യാർത്ഥികൾ വൃക്ഷ തൈകൾ നട്ടു. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പാൾ രേഖ ടി പി നിർവഹിച്ചു. ഇസ്ലാമിക് ഡിപ്പാർട്ട്മെന്റ് ഹെഡ് റഫീഖ് സഖാഫി പാണ്ഡമംഗലം പരിസ്ഥിതി ദിനാഘോഷ സന്ദേശം നൽകി.
തുടർന്ന് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം അറിയിച്ചുകൊണ്ടുള്ള വിവിധ കലാപരിപാടിയിൽ അരങ്ങേറി. പരിസ്ഥിതി ദിന ക്വിസ് മത്സരം, പോസ്റ്റർ രചന തുടങ്ങി വിവിധ പരിപാടികളും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്നു..

പരിപാടിയിൽ സ്കൂൾ മാനേജർ അധ്യാപകർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു..

Spread the News

Leave a Comment