anugrahavision.com

പരിസ്ഥിതി ദിനത്തിൽ അടയ്ക്കാപുത്തൂർ സംസ്കൃതിയുടെ “ഞാനും നട്ടു ഒരു വൃക്ഷതൈ “

ചെർപ്പുളശ്ശേരി പ്രമുഖ പരിസ്ഥിതി സംഘടനയായ അടക്കാപുത്തൂർl സംസ്കൃതി പരിസ്ഥിതി ദിനത്തിൽ “ഞാനും നട്ടു ഒരു വൃക്ഷതൈ “എന്ന പദ്ധതി തുടക്കം കുറിച്ചു പാലക്കാട് എംപി വി കെ ശ്രീകണ്ഠൻ കുറുവട്ടൂർ നാണു നായർ സ്മാരക ട്രസ്റ്റിൽ ആര്യവേപ്പ് തൈ നട്ടു കൊണ്ട് ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു സംസ്കൃതി 2025ൽ 2025 ആര്യവേപ്പ് തൈ നട്ട് സംരക്ഷിക്കുന്ന വേപ്പ് വർഷം പദ്ധതിയുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത് ഈ വർഷം സംസ്കൃതി തൈ പരിപാലനം ഉദ്ദേശം വച്ചുകൊണ്ട് വൃക്ഷത്തൈ ലഭിച്ച ആൾ എനിക്കും കിട്ടി ഒരു വൃക്ഷത്തൈ”,” വൃക്ഷത്തൈ നടുന്ന ആൾ ഞാനും നട്ടു ഒരു വൃക്ഷത്തൈ, നട്ട് മരം വലുതായാൽ”ഇത് ഞാൻ നട്ട വൃക്ഷത്തൈ ” എന്ന രീതിയിൽ മൂന്ന് കൗതുകകരമായ പദ്ധതികൾക്കാണ് തുടക്കം കുറിക്കുന്നത് ചടങ്ങിൽ ഒ. വിജയകുമാർ, പി. സ്വാമിനാഥൻ സംസ്കൃതി പ്രവർത്തകരായ രാജേഷ് അടക്കാപുത്തൂർ, യു. സി.വാസുദേവൻ,കെ.ടി.ജയദേവൻ,സനിൽ കളരിക്കൽ,ഗോവിന്ദൻ വീട്ടിക്കാട് തുടങ്ങിയവർ പങ്കെടുത്തു

Spread the News

Leave a Comment