ചെർപ്പുളശ്ശേരി. ബാങ്ക് ഓഫ് ബറോഡ തൂത ബ്രാഞ്ചിന്റെയും, തൂത തണൽ പരിസ്ഥിതി കൂട്ടായ്മയുടെയും, സി. സി .എസ്. ടി കോളേജ് എൻഎസ്എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിസ്ഥിതി ദിനത്തിൽ കാറൽമണ്ണ സി.സി എസ്.ടി കോളേജിൽ ഔഷധോദ്യാനം ഒരുക്കിയത്. കരിമഞ്ഞൾ, കരിനൊച്ചി, നീലയമരി, അയ്യമ്പാല, തിപ്പലി, കരിങ്ങാലി, കുന്തിരിക്കം, വാതം കൊല്ലി, രക്തചന്ദനം, നാഗലിംഗം, ആടലോടകം, ചങ്ങലംപരണ്ട, നീലക്കൊടുവേലി, അരൂത, കറ്റാർവാഴ തുടങ്ങി 30ലധികം അപൂർവങ്ങളായ ഔഷധ സസ്യങ്ങൾ നട്ടു കൊണ്ടാണ് ഔഷധോദ്യാനം തയാറാക്കിയത് . ബാങ്ക് ഓഫ് ബറോഡ തൂത ബ്രാഞ്ച് മാനേജർ വിപിൻ ദിലീപ് കരിമഞ്ഞൾ തൈ നട്ടു കൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സി സി എസ് ടി കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഡോക്ടർ എൻ. കെ. ബാബു, തണൽ പരിസ്ഥിതി കൂട്ടായ്മ കൺവീനർ എൻ. അച്യുതാനന്ദൻ, കെ.ജെസ്‌ല , എൻഎസ്എസ് കോഡിനേറ്റർ പി മണികണ്ഠൻ, എൻഎസ്എസ് വളണ്ടിയർ സെക്രട്ടറി കുമാരി അനാമിക എന്നിവർ സംസാരിച്ചു.