anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പഞ്ചായത്ത് തല പരിസ്ഥിതി ദിനാഘോഷം ചെറുമുണ്ടശ്ശേരി എ.യു.പി സ്കൂളിൽ…

അമ്പലപ്പാറ ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് തല പരിസ്ഥിതി ദിനാഘോഷം ചെറുമുണ്ടശ്ശേരി യുപി സ്കൂളിൽ വെച്ച് നടന്നു. കൃഷി വകുപ്പ് മുഖേന ലഭിച്ച ഫലവൃക്ഷത്തൈകൾ നട്ടുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി. വിജയലക്ഷ്മി പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. മുഹമ്മദ് കാസിം അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ കെ. ഷിബില, കൃഷി അസിസ്റ്റന്റ് പ്രമോദ് കൃഷ്ണൻ. ആർ.കെ, പ്രധാനാധ്യാപിക കെ. മഞ്ജു, കെ. പ്രീത, ടി.പ്രകാശ്, വനമിത്ര അവാർഡ് ജേതാവ് എൻ. അച്യുതാനന്ദൻ എന്നിവർ സംസാരിച്ചു.

Spread the News

Leave a Comment