anugrahavision.com

അടയ്ക്കാപുത്തൂർ ശബരി ഹയർസെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു

അടക്കാപുത്തൂർ ശബരി പി ടി ബി സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനത്തിൽ എൻ എസ് എസ് കൽപ്പകം 2025 എന്ന പേരിൽ പരിസ്ഥിതി ദിനം ആചരിച്ചു. പി ടി എ പ്രസിഡന്റ് കെ ടി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ പ്രേമ മുഖ്യാതിഥിയായി. ചടങ്ങിൽ വെച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ, പരിസ്ഥിതി ദിന പ്രതിജ്ഞ, കല്പക വൃക്ഷം നടൽ എന്നിവയും നടത്തി. പ്രിൻസിപ്പൽ ടി ഹരിദാസൻ, പ്രോഗ്രാം ഓഫീസർ എം അഞ്ചു, സ്റ്റാഫ് പ്രതിനിധി വാണി പി എസ്, എൻ എസ് എസ് വളണ്ടിയർമാരായ അഞ്ജലി, ആദർശ്, അപ്സര തുടങ്ങിയവർ പങ്കെടുത്തു

Spread the News

Leave a Comment