ചെർപ്പുളശ്ശേരി: തൃക്കടീരി
നാലകത്ത് വീട്ടിൽ പാരിഷ ടീച്ചറാണ് തന്റെ എഴുപത്തിയിഞ്ചാം വയസ്സിലും പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് ഒരുങ്ങുന്നത്.
കഴിഞ്ഞദിവസം ഒരു ചടങ്ങിൽ, പരിസ്ഥിതി പ്രവർത്തനരംഗത്ത് വ്യത്യസ്തമായ ആശയങ്ങളുമായി ശ്രദ്ധ നേടിയ പരിസ്ഥിതി സംഘടനയായ അടക്കാ പുത്തൂർ സംസ്കൃതിയുടെ അമരക്കാരനായ രാജേഷ് അടയ്ക്കാപുത്തൂരുമായുള്ള സൗഹൃദമാണ് തന്റെ ഇത്തരമൊരു ചിന്തയ്ക്ക് പ്രചോദനമായതെന്ന് പാരിഷ ടീച്ചർ പറഞ്ഞു.
വിശ്രമ ജീവിതമാണെങ്കിലും നാട്ടിലെ എല്ലാ കലാസാംസ്കാരിക രംഗങ്ങളിലും പാരിഷ ടീച്ചറുടെ സാന്നിധ്യം ഉണ്ടാകാറുണ്ട്.
ഒരു കാര്യത്തിന് ഇറങ്ങിത്തിരിക്കുമ്പോൾ അതിൽനിന്ന് തനിക്കെന്ത് കിട്ടും എന്നതിലുപരി, സമൂഹത്തിന് പ്രകൃതിക്ക് തനിക്ക് എന്ത് നൽകാനാവും എന്നതുകൂടിയാണ് തന്റെ ഉദ്ദേശലക്ഷ്യം എന്നും, കുറേക്കാലമായി സംസ്കൃതിയുടെ പ്രവർത്തനങ്ങളെ നിരീക്ഷിക്കാറുണ്ടെന്നും ടീച്ചർ കൂട്ടിച്ചേർത്തു.
35 വർഷത്തോളം താൻ ജോലി ചെയ്ത പനമണ്ണ സ്കൂളിലെ വിദ്യാർഥികൾക്ക് വൃക്ഷത്തൈകൾ നൽകി കൊണ്ടാണ് ടീച്ചർ തന്റെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. മാതൃകാപരവും അനുകരണീയവുയുമായ സംസ്കൃതിയുടെ പ്രവർത്തനങ്ങളെ പ്രായം മറന്ന് പിന്തുണയ്ക്കുകയാണ് പരിഷ്ടിച്ചർ. കഴിഞ്ഞ ദിവസം സ്കൂൾ പ്രവേശനത്തിന് ഒരുങ്ങിയ നാലു വയസ്സുകാരി ശ്രീപാർവ്വണ സ്കൂൾ മുറ്റത്ത് വൃക്ഷത്തൈ നട്ടും അധ്യാപകർക്ക് വൃക്ഷദക്ഷിണ നൽകിയുമാണ് സംസ്കൃതിയുടെ പ്രവർത്തകയായത്