anugrahavision.com

രാഘവാ ലോറൻസിനോട് കൊമ്പ് കോർത്ത് നിവിൻ പോളി: ലോകേഷ് കനകരാജിന്റെ എൽ സി യു ചിത്രം ബെൻസിൽ വാൾട്ടറായി നിവിൻപോളി


മലയാളികളുടെ പ്രിയ താരം നിവിൻ പോളി ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലേക്ക്. ലോകേഷ് കനകരാജിന്റെ തിരക്കഥയിൽ ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന ബെൻസ് എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിലൂടെയാണ് നിവിൻ പോളി ലോകേഷിന്റെ എൽ സി യുവിലെത്തുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇന്ന് റിലീസ് ചെയ്ത വിഡിയോയിൽ നിവിൻ രണ്ടു വേഷത്തിലെത്തുന്നുണ്ട്. പ്രസ്തുത വിഡിയോയിലൂടെയാണ് നിവിൻ പോളിയുടെ കഥാപാത്രത്തിന്റെ പേര് വെളിപ്പെടുത്തിയത്.ചിത്രത്തിൽ രാഘവ ലോറൻസ് അവതരിപ്പിക്കുന്ന ബെൻസിനോട് കൊമ്പു കോർക്കാൻ എത്തുന്ന വില്ലനായി വാൾട്ടർ എന്ന കഥാപാത്രത്തിൽ നിവിൻ പോളി എത്തുമ്പോൾ തിയേറ്ററിൽ മലയാളി പ്രേക്ഷകനും ആവേശം പതിന്മടങ്ങാണ്. Img 20250604 Wa0288

റെമോ, സുൽത്താൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ ഭാഗ്യരാജ് കണ്ണനാണ് ബെൻസിന്റെ തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിക്കുന്നത്.
Img 20250604 Wa0286
ലോകേഷ് കനകരാജ് ആണ് ബെൻസിന്റെ കഥ ഒരുക്കി അവതരിപ്പിക്കുന്നത്.സായ് അഭയശങ്കർ ആണ് ബെൻസിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരം, ലോകേഷ് കനകരാജിന്റെ ജി സ്‌ക്വാഡ്, ജഗദീഷ് പളനിസ്വാമിയുടെ ദി റൂട്ട് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ബെൻസ് ലോകേഷ് കനകരാജ് അവതരിപ്പിക്കുന്നു. ബെൻസിന്റെ ഛായാഗ്രഹണം ഗൗതം ജോർജ് നിർവഹിക്കുന്നു. ഫിലോമിൻ രാജ് ചിത്രത്തിന്റെ എഡിറ്റിങും ജാക്കി കലാസംവിധാനവും നിർവഹിക്കുന്നു. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ബെൻസിലെ ആക്ഷൻസ് ഒരുക്കുന്നത് അനൽ അരശ് ആണ്. പി ആർ ഓ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ.

Spread the News

Leave a Comment